E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

തിയറ്ററുകളിൽ ദേശീയഗാനം; ഉത്തരവ് പുനഃപരിശോധിക്കണമെന്നു സുപ്രിംകോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി പുന:പരിശോധിക്കുമെന്ന സൂചന നല്‍കി സുപ്രീംകോടതി. രാജ്യസ്നേഹമുണ്ടെന്ന് പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല. രാജ്യദ്രോഹിയായി മുദ്രകുത്തുമെന്ന് പേടിച്ചാണ് പലരും ഉത്തരവ് അനുസരിക്കുന്നതെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പറഞ്ഞു.

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്‍റെ നിരീക്ഷണങ്ങള്‍ ഇങ്ങനെ-ജനം സിനിമാ തിയറ്ററുകളില്‍ പോകുന്നത് വിനോദത്തിനാണ്. അവരെ രാജ്യസ്നേഹത്തിന്‍റെ േപരില്‍ സദാചാര പൊലീസിങിന് വിധേയരാക്കാന്‍ കഴിയില്ല. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാത്തത് രാജ്യസ്നേഹമില്ലാത്തതിന്‍റെ ലക്ഷണമാണെന്ന് എങ്ങനെ പറയാന്‍ കഴിയും. 

രാജ്യസ്നേഹം എല്ലായ്പ്പോഴും പ്രദര്‍ശിപ്പിച്ചു നടക്കേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പറഞ്ഞു. തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്ന് ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടി ഇരിക്കവെയാണ് ചന്ദ്രചൂഢിന്‍റെ നിരീക്ഷണങ്ങള്‍. ജനത്തെ എഴുന്നേല്‍പ്പിച്ചുനിര്‍ത്തുന്നത് നിര്‍ബന്ധമാക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ചട്ടങ്ങള്‍ രൂപീകരിക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ചട്ടം രൂപീകരിക്കാന്‍ ജനുവരി ഒന്‍‍പത് വരെ സമയവും അനുവദിച്ചു. കഴിഞ്ഞവര്‍ഷം നവംബറിലാണ് തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടത്.