ഇന്റര്‍പോള്‍ അബുദാബിയില്‍ അറസ്റ്റുചെയ്ത ഊഹക്കച്ചവട തട്ടിപ്പുകേസിലെ മലയാളി ദമ്പതികളെ കേരള പൊലീസിന് കൈമാറി. പത്തനംതിട്ട സ്വദേശികളായ ലസ്ലി ഡാനിയലിനെയും ഭര്‍ത്താവ് ശാന്തന് ഡാനിയല്‍ എന്നിവരെ ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് കേരള പൊലീസിന് കൈമാറിയത്. ഒരു കോടി എട്ടുലക്ഷം രൂപ തട്ടിയെടുത്തെന്ന ബന്ധുവിന്റെ പരാതിയിലാണ് നടപടി. കുറ്റവാളികളെ കൈമാറുന്നതില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് നടപടി. ആദ്യമായാണ് ഈ കരാര്‍ പ്രകാരം ഒരു മലയാളി കുറ്റവാളിയെ യു.എ.ഇ കൈമാറുന്നത്. 12 കേസുകള്‍ കൂടി ഇവര്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
Advertisement