മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി അധികാരത്തിൽ തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ റവന്യൂ സെക്രട്ടറിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറി. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലം മണ്ണിട്ട് നികത്തിയതായും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിലം നികത്തിയതായും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.