തൊടുപുഴ തെക്കുംഭാഗത്ത് പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. അയ്യംപാറ ബ്രാഞ്ച് സെക്രട്ടറി സാബു മൈക്കിളിനാണ് വെട്ടേറ്റത്. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ സാബുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവും അയൽവാസിയുമായ ആലാം കുന്നേൽ ബെന്നിയെ മുട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
വൈകിട്ട് ഏഴിന് ഓടെ തെക്കുംഭാഗം അയ്യമ്പാറയിലായിരുന്നു സംഭവം. വഴിയരികിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ബെന്നിയെ സാബു ചോദ്യം ചെയ്തു. വീട്ടിലേക്ക മടങ്ങാൻ ആവശ്യപ്പെട്ടതോടെ ബെന്നി സാബുവിനെതിരെ തിരിഞ്ഞു.
ഇതിനിടെ വീട്ടിൽ നിന്ന് വാക്കത്തിയുമായി ബെന്നിയുടെ പിതാവ് കുഞ്ഞ് സ്ഥലതെത്തി. ഈ വാക്കത്തി ഉപയോഗിച്ചാണ് സാബുവിനെ വെട്ടിയത്. സംഭവത്തിന് ശേഷം ഒളിവിൽപോയ ബെന്നിയുടെ പിതാവ്കുഞ്ഞിനായി പൊലീസ് പരിശോധന ആരംഭിച്ചു.