മലയാളി ദമ്പതികളുടെ വളര്‍ത്തുമകളായ ഷെറിന് മാത്യൂസിനായുള്ള തിരച്ചില്‍ നാളെ രണ്ടാഴ്ച തികയാനിരിക്കേ അന്വേഷണം നിര്ണായകഘട്ടത്തിലെന്ന സൂചന നല്കി പൊലീസ്. തല്ക്കാലം വെളിപ്പെടുത്താന്‍ കഴിയാത്ത സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി റിച്ചാര്ഡ്സണ് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലഭിച്ച തെളിവുകള്‍ പലതും ഫോറിന്‍സിക് പരിശോധനയ്ക്ക് നല്കി. ഇപ്പോള്‍ നടക്കുന്ന തിരച്ചിലുകള്‍ കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
Advertisement