ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞും ഭരണ നേട്ടങ്ങൾ വിശദീകരിച്ചും ഇടതുമുന്നണി നടത്തുന്ന മേഖലാജാഥകള്‍ക്ക് തുടക്കമായി. സോളര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സൂര്യാഘാതം ഏറ്റ അവസ്ഥയിലെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന തെക്കൻമേഖലാ ജാഥയുടെ ഉദ്ഘാടനച്ചടങ്ങ് തുടങ്ങി. അല്പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കാസര്‍കോട്ടു നിന്ന് കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന വടക്കന്മേഖലാജാഥയുടെ ഉദ്ഘാടനം സി.പിഐ ദേശീയ സെക്രട്ടറി ഡി.രാജ നിര്‍വഹിച്ചു.