കണ്ണു ചൂഴ്ന്നെടുക്കാൻ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തു അക്രമത്തിനും കലാപത്തിനും വേണ്ടിയുള്ള ആഹ്വാനമാണ് ബിജെപി നൽകുന്നത്. ഇടതുപക്ഷ പ്രവർത്തകർ ഇതിനു വഴിപ്പെടരുത്. സമാധാനമാണ് എൽഡിഎഫ് ശൈലിയെന്നും കോടിയേരി പറഞ്ഞു. എൽഡിഎഫിന്റെ ജനജാഗ്രത യാത്രയുടെ വടക്കൻ മേഖല ജാഥയിൽ പ്രസംഗിക്കുകയായിരുന്നു കോടിയേരി.
Advertisement