ബൊഫോഴ്സ് കേസ് പന്ത്രണ്ടുവര്‍ഷത്തിനുശേഷം പുനരന്വേഷിക്കാനൊരുങ്ങി സിബിഐ. പുനരന്വേഷണത്തിനുള്ള അനുവാദം തേടി സി.ബി.ഐ, കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. കേസില്‍ ഉള്‍പ്പെട്ട ഹിന്ദുജ ബ്രദേഴ്സ് കമ്പനിയെ കുറ്റവിമുക്തമാക്കിയ 2005ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സി.ബി.ഐ നീക്കം. കേസിനാസ്പദമായ സ്വിസ് രേഖകളോ വിശ്വാസയോഗ്യമായ പകര്‍പ്പോ ഹാജരാക്കാന്‍ സി.ബി.ഐക്കായില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി, ഹിന്ദുജ ബ്രദേഴ്സ് കമ്പനിയെ കുറ്റവിമുക്തരാക്കിയത്.
Advertisement