പുതിയ വിജയ് ചിത്രമായ മെര്‍സലിനെതിരായ ആരോപണങ്ങള്‍ ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു. ഡിജിറ്റല്‍ ഇന്ത്യയെയും ജി.എസ്.ടിയെയും മോശമായി ചിത്രീകരിക്കുന്ന ഭാഗം നീക്കം ചെയ്യണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. എന്നാല്‍ ചിത്രത്തിലെ ഈ രംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളെയും സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആശുപത്രികള്‍ മോശമായി നിലനിര്‍ത്തുന്നതിനേയും ചൂണ്ടിക്കാണിക്കുകയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ച കഥാപാത്രം . ഇത് ചോദ്യം ചെയ്താണ് തമിഴ്നാട്ടിലെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നത്. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിവാദ സംഭഷണങ്ങള് ഒഴിവാക്കെമെന്ന് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ അറിയിച്ചു. എന്നാല്‍ ചിത്രത്തിലെ ആ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ആവിഷ്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മെര്‍സലിന് പിന്തുണയുമായി നടന് കമല്ഹാസന് രംഗത്തുവന്നിരുന്നു. വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ട് നേരിടുമ്പോഴാണ് രാജ്യം തിളങ്ങുകയെന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു.
അതേ സമയം നടന് വിജയിയുടെ പേരുമായി ബന്ധപ്പെട്ടും ബിജെപി ആരോപണമുന്നയിക്കുന്നുണ്ട്. കോവിലുകള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മ്മിക്കണമെന്ന ചിത്രത്തിലെ മറ്റൊരു ഡയലോഗാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. ജോസഫ് വിജയ് എന്നാണ് യാഥാര്‍ഥ പേരെന്നും അമ്പലങ്ങള്‍ പൊളിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്നുമുള്ള ആരോപണങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യയെ പരോക്ഷമായി വിമര്‍ശിക്കുന്ന രംഗവും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ അസ്വസ്ഥരാക്കിയിട്ടുണ്ട്.