E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

കലാലയ രാഷ്ട്രീയ വിലക്ക്; സര്‍ക്കാര്‍ കോടതിയെ സമീപിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കലാലയ രാഷ്ട്രീയത്തിനുളള വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ ആകും സമീപിക്കുക. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമതീരുമാനം. 

കലാലയ രാഷ്ട്രീയത്തിനെതിരെ കടുത്ത നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത് . കലാലയ രാഷ്ട്രീയം പഠനത്തിനുള്ള അന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ കോടതി സമാധാനപരമായ കലാലയ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും പറ‌‍ഞ്ഞു. കുട്ടികളെ മാതാപിതാക്കൾ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിൽ ആക്കാനല്ല . 

വിദ്യാർഥികളടക്കം എല്ലാ വ്യക്തികൾക്കും വ്യക്തി സ്വാതന്ത്ര്യമുണ്ട്.  എന്നാൽ അത് കോളജിന്റെ നിയമാവലിക്ക്‌ അനുസൃതമാവണമെന്നും കോടതി ഒാർമിപ്പിച്ചു . പൊന്നാനി എംഇഎസ് കോളജിലെ വിദ്യാർഥിസമരം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന്  ചൂണ്ടിക്കാട്ടി കോളജ് അധികൃതർ നല‍്കിയ ഹർജി പരിഗണിക്കുമ്പോഴാണ്  ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് . 

എംഇഎസ് ക്യാംപസിലെ സമരപ്പന്തൽ പൊളിച്ചുമാറ്റിയെന്ന് സർക്കാർ അറിയിച്ചു .അടുത്തമാസം 6ന് ഹർജി പരിഗണിക്കുമ്പോൾ എംഇഎസ് കോളജിലെ എസ്എഫ്ഐ നേതാവ് വിഷ്ണുവിനോടും മാതാപിതാക്കളോടും നേരിട്ട് ഹാജരാകാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.