ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിൽ സിനിമ കാണാൻ എത്തിയവരുടെ അഞ്ചു കാറുകളുടെ ചില്ല് തകർത്ത് സ്റ്റീരിയോയും ഫോണുകളും കവർന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഡി സിനിമാസിന് മുമ്പിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറുകളിലാണ് മോഷണം. സെക്കൻഡ് ഷോ കാണാൻ എത്തിയവരുടെ കാറുകളായിരുന്നു ഇത്. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Advertisement