E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

നിര്‍മാണമേഖലയിലെ പണപ്പിരിവിന് രാഷ്ട്രീയനേതാക്കള്‍ക്ക് സമാന്തര സംഘടനകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊടികുത്തുമെന്ന് ഭീഷണിപ്പെടുത്തി നിര്‍മാണമേഖലകളില്‍നിന്ന് പണംപിരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് സമാന്തര സംഘടനകള്‍. ഭീഷണിക്ക് വഴങ്ങാതെ പാര്‍ട്ടിയുടെ ഉയര്‍ന്നഘടകങ്ങളില്‍ പാരാതിപ്പെടുന്ന സംരഭകരെ പൂട്ടാനാണ് ഇത്തരം കലാസ് സംഘടനകള്‍ രൂപീകരിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനം മുടങ്ങുമെന്ന ഘട്ടത്തില്‍ ഇരട്ടിതുക നല്‍കി ഇത്തരക്കാരെ ഒഴിവാക്കേണ്ട ഗതികേടിലാണ് സംരംഭകര്‍. സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തില്‍ നടക്കുന്ന കൊടികുത്തിയ കോഴയെക്കുറിച്ചുള്ള മനോരമ ന്യൂസ് അന്വേഷണം തുടരുന്നു. 

ആലപ്പുഴയില്‍ ഏറ്റവും അധികം ചെമ്മീന്‍ കയറ്റുമതി ഫാക്ടറികള്‍ ഉള്ളത് അരൂരിലാണ്. മാലിന്യസംസ്കരണവും മറ്റ് മലിനീകരണപ്രശ്നങ്ങളും ഉയര്‍ത്തി പണംപിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് പറ്റിയ ഇടം. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി കൊടികുത്തി നിര്‍മാണം തടസപ്പെടുത്തുമെന്ന് ഉറപ്പ്. ഇനി അഥവാ പരിചയമുളള വലിയ നേതാക്കളോട് പരാതി പറഞ്ഞാല്‍ ഗതിമാറും. പാര്‍ട്ടികൊടി പിന്‍വലിക്കും പക്ഷേ ഭീഷണിപ്പെടുത്തി പണംവാങ്ങാന്‍ മാത്രമായി ഇത്തരക്കാര്‍ക്ക് വേറെ സംഘടനകള്‍ ഉണ്ട്. ബിജെപിയുടെ അരൂര്‍ പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ രൂപീകരിച്ച തീരപരിപാലന സമിതി ഒരു സംരംഭകനെ പൂട്ടിയ കഥ ബിജെപി പ്രാദേശികനേതാവ് തന്നെ പറഞ്ഞു.

ദിവസേന ഇത്തരത്തില്‍ വിവിധരാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ സ്ഥാപനങ്ങളില്‍ എത്തുന്നുവെന്നാണ് ഉടമകള്‍ പറയുന്നത്. പാര്‍ട്ടിക്കുള്ള സംഭാവന എന്നപേരില്‍ വ്യാജരസീത് മുറിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.