സോളര്‍ കേസില്‍ സര്‍ക്കാരിന്റെ ആദ്യ നടപടി തെറ്റിയെന്ന് തെളിഞ്ഞതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആദ്യനിയമോപദേശം തെറ്റാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അതാണ് വീണ്ടും വിദഗ്ധനിയമോപദേശത്തിന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകനിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. സല്‍ബുദ്ധിയല്ല, കുബുദ്ധിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും തിരുവഞ്ചൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement