ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ധനമന്ത്രി ഡോ.തോമസ് ഐസക്കും, മന്ത്രി പി.തിലോത്തമനും പങ്കെടുത്ത ചര്‍ച്ചയിലും പ്രശ്നപം പരിഹരിക്കാനായില്ല. ശമ്പളവര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 117 നഴ്സുമാരാണ് കഴിഞ്ഞ രണ്ടുമാസമായി സമരം ചെയ്യുന്നത്. പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാനേജ്മെന്‍റ്. ചര്‍ച്ച തുടരുമെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു
അതേസമയം, ആവശ്യങ്ങള്‍ അംഗീകരിക്കും വരെ നിരാഹാരസമരം തുടരുമെന്ന് നഴ്സുമാര്‍ വ്യക്തമാക്കി.