സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇത്തവണ മുതൽ സബ് ജൂനിയർ, ജൂനിയർ, സീനീയർ വിഭാഗം മല്‍സരങ്ങൾ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാകും നടത്തുകയെന്ന് സംഘാടകർ അറിയിച്ചു. ഇതിന്റെ ഭാഗമായി 14 വയസ്സു മുതലുള്ള കുട്ടികൾ സബ് ജൂനിയർ വിഭാഗത്തിലും 17 വയസ്സിൽ താഴെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും മത്സരിക്കും. 19 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമേ സീനിയര്‍ വിഭാഗത്തിൽ മത്സരിക്കുവാൻ സാധിക്കുകയുള്ളു. നേരത്തെ എട്ട്, പത്ത് , പന്ത്രണ്ട് ക്ലാസുകളിൽ പഠനം നടത്തുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്.
Advertisement