സിറിയയില്‍ െഎ.എസിന്റെ ആസ്ഥാനമായിരുന്ന റാഖാ നഗരം പിടിച്ചടക്കി യു.എസ് പിന്തുണയുള്ള വിമതസേന. ജൂണില്‍ ആരംഭിച്ച സൈനിക നടപടിയാണ് പൂര്‍ണ വിജയത്തിലെത്തിയത്. കാലിഫേറ്റിന്റെ ആസ്ഥാനമായി പ്രഖ്യാപിച്ച റാഖായില്‍ മൂന്നുവര്‍ഷമായി െഎ.എസായിരുന്നു ഭരണം നടത്തിയിരുന്നത്. റാഖായുടെ പതനം െഎ.എസിന് കനത്ത പ്രഹരമാണ്. കീഴടങ്ങാത്ത െഎഎസ് ഭീകരര്‍ക്കായി സൈന്യം വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്.
Advertisement