സോളര്‍ കേസില്‍ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥര്‍ ജുഡീഷ്യല്‍ കമ്മീഷൻ റിപ്പോർട്ടിനെതിരെ പരാതിക്കൊരുങ്ങുന്നു. വീഴ്ച വരുത്തിയെന്ന് കമ്മീഷൻ കുറ്റപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടും. പകര്‍പ്പ് കിട്ടിയാല്‍ കോടതിയെ സമീപിക്കാനാണ് നീക്കം. പ്രത്യേക അന്വേഷണസംഘം കമ്മീഷന് നല്കിയ പല തെളിവുകളും ഉൾപ്പെടുത്തിയില്ലെന്നാണ് ആക്ഷേപം. പ്രത്യേക അന്വേഷണസംഘത്തലവനായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രൻ കമ്മിഷനെ കുറ്റപ്പെടുത്തി ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കത്ത് നൽകിയതിന് പിന്നാലെയാണ് നീക്കം.
Advertisement