ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുള്ളത് ബിജെപിക്കാണെന്ന് കോൺഗ്രസ്. രാജ്യത്ത് നിന്നു ഭണ്ഡാരിയെ രക്ഷപെടാൻ സഹായിച്ചത് എൻഡിഎ സർക്കാരാണ്. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗജ പതി രാജുവുമായി ഭണ്ഡാരിക്ക് അടുത്ത ബന്ധമുണ്ടെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ് വി പറഞ്ഞു. റോബർട്ട് വദ്രയുമായി ഭണ്ഡാരിക്ക് ബന്ധമുണ്ടെന്ന ബിജെപി വാദം തട്ടിക്കൂട്ട് കഥയാണ്. തെളിവുണ്ടെങ്കിൽ എന്തുകൊണ്ട് സർക്കാരും ബിജെപിയും ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും അഭിഷേക് സിങ് വി ചോദിച്ചു.
Advertisement