ബിജെപി കേന്ദ്രനേതാക്കള്‍ സംസ്ഥാനത്ത് നടത്തിയ പ്രചാരണങ്ങള്‍ കേരളത്തിന്റെ സമാധാനജീവിതം തകര്ക്കാനുദ്ദേശിച്ചുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയുടെ ഇരട്ട മുഖവും കാപട്യവുമാണ് രാജ്യത്തിനു മുന്നിൽ വീണ്ടും തെളിഞ്ഞു. ആശാസ്യമല്ലാത്ത രാഷ്ട്രീയ കുതന്ത്രങ്ങളെ കേരളം എങ്ങനെ കാണുന്നു എന്നതിന്റെ തെളിവാണ് വേങ്ങര ഫലം. അത് അമിത് ഷായ്ക്ക് മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നെന്നും പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു. വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കിൽ ആ വെല്ലുവിളി സന്തോഷപൂർവം ഏറ്റെടുക്കുന്നെന്നും പിണറായി വ്യക്തമാക്കി.
Advertisement