പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തീപിടിത്തം. സൗത്ത് ബ്ലോക്കിലെ കെട്ടിടത്തില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. സുരക്ഷാജീവനക്കാരാണ് രണ്ടാംനിലയിലെ ഇരുനൂറ്റിനാല്പത്തിരണ്ടാം മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. അഗ്നിശമനസേനയുടെ പത്ത് യൂണിറ്റുകള്‍ ഇരുപത് മിനിറ്റ് നടത്തിയ ശ്രമത്തിനൊടുവില്‍ തീയണച്ചു. കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് സൂചന
Advertisement