കോതമംഗലം കുട്ടമ്പുഴ ആനക്കയം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. ഈറോഡ് വെങ്കിടേശ്വര പോളിടെക്നിക് വിദ്യാർഥിയും കായംകുളം ചാരുംമൂട് സ്വദേശിയുമായ ആദർശിനെയാണ് കാണാതായത്. വൈകിട്ട് നാല് മണിയോടെയാണ് കുട്ടമ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ആദര്‍ശും സുഹൃത്തുക്കളും കുളിക്കാനായി പുഴയിലിറങ്ങിയത്. ആദർശുൾപ്പെടെ മൂന്ന് പേർ പുഴ നീന്തിക്കടക്കുന്നതിനിടെയാണ് അപകടം. രണ്ടുപേരെ സമീപവാസി രക്ഷപെടുത്തിയെങ്കിലും ആദർശ് ഒഴുക്കിൽപ്പെടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരുമായി ചേര്‍ന്ന് തിരച്ചിൽ തുടരുകയാണ്.
Advertisement