പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന ബി ജെ പി കേന്ദ്ര നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി പി എം നേതാക്കളുടെ കണ്ണു ചുഴന്ന് എടുക്കണമെന്ന് പറഞ്ഞ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടേത് കലാപതിനുള്ള ആഹ്വാനമാണ്. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന ഗോവ മുഖ്യമന്തി മനോഹർ പരീക്കറിന്റെ പ്രസ്താവന അപലപനീയം. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന പ്രസ്താവന നടത്തിയ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാൻ പ്രധാനമന്ത്രി തയ്യാറാവണമെന്നും കോടിയേരി ബാലകൃഷ്ണൻ ഡൽഹിയിൽ പറഞ്ഞു.
Advertisement