കോണ്‍ഗ്രസ് സഖ്യക്കാര്യത്തില്‍ നിലവിലെ സ്ഥിതിക്ക് മാറ്റം വേണ്ടെന്നുറച്ച് കേരള ഘടകം. വിഷയത്തില്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കോടിയേരി ബാലകൃഷ്ണന് ഡല്‍ഹിയില്‍ പറഞ്ഞു. കോൺഗ്രസ് സഖ്യം വേണ്ടെന്ന പൊളിറ്റ് ബ്യൂറോ തീരുമാനത്തിൽ സി പി എം കേന്ദ്ര കമ്മിറ്റി ഇന്ന് നിലപാട് അറിയിക്കാനിരിക്കെയാണ് കോടിയേരിയുടെ പ്രതികരണം. പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയിൽ സി സിയിൽ ഇന്ന് ചർച്ച പൂർത്തിയാകും.
Advertisement