ഇടതു സര്‍ക്കാര്‍ വേങ്ങരയില്‍ വിജയിക്കാന്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും യുഡിഎഫ് കേന്ദ്രങ്ങളില്‍ ഒരു പോറല്‍ പോലും ഏല്പിക്കാനായില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. അട്ടിമറി വിജയങ്ങള്‍ നേടുമെന്ന എല്ലാ വാദങ്ങളും പൊളിഞ്ഞു. ഇടതു മുന്നണി വോട്ടുകള്‍ വിലകൊടുത്തു വാങ്ങിയിട്ടു പോലും യുഡിഎഫിന് ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വോട്ടെണ്ണല്‍ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പുറത്തു വിട്ട സോളാര്‍ റിപ്പോര്‍ട്ട് വേങ്ങര തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. യുഡിഎഫിന് അവരുടെ വോട്ടര്‍മാരെ പിടിച്ചു നിര്‍ത്താനായിട്ടില്ല എന്നാണ് ഫലത്തില്‍ നിന്നു മനസിലാക്കേണ്ടത്. വേങ്ങരയില്‍ യുഡിഎഫ് വിജയം സാങ്കേതികം മാത്രമാണ്. രാഷ്ട്രീയമായി യുഡിഎഫിന് പരാജയമാണെന്നും കോടിയേരി പറഞ്ഞു.
വേങ്ങരയില്‍ വൈകാരിക വര്‍ഗീയത ജനങ്ങളെ സ്വാധീനിച്ചതാണ് തോല്‍വിക്ക് കാരണമായതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. എസ്ഡിപിഐയെ സ്പോണ്സര് ചെയ്തത് ലീഗാണെന്നും ആരാണ് ശക്തമായി വര്‍ഗീയത പ്രചരിപ്പിക്കുന്നത് എന്നതില്‍ ലീഗും എസ്ഡിപിഐയും മല്‍സരമായിരുന്നു എന്നും പി.പി. ബഷീര്‍ പറഞ്ഞു. ഹാദിയ കേസ് എടുത്തു കാണിച്ചായിരുന്നു ഇരു പാര്‍ട്ടികളും പ്രചാരണം നടത്തിയതെന്നും പി.പി. ബഷീര്‍ ആരോപിച്ചു.