കേരളത്തെക്കുറിച്ചുള്ള വ്യാജപ്രചാരണം വിനോദസഞ്ചാരമേഖലയേയും സമ്പദ്ഘടനയേയും ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ ഇസ്്ലാമിക ഭീകരസംസ്ഥാനമാക്കി ചിത്രീകരിക്കാനുള്ള നീക്കം ജനങ്ങള്‍ ഒറ്റക്കെട്ടായി തകര്‍ത്തു. നോട്ടുനിരോധനം ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതോടെയാണ് കേരളത്തിനെതിരെ ചില മാധ്യമങ്ങള്‍ വിദ്വേഷപ്രചാരണം നടത്തിയതെന്നും മാധ്യമപ്രവര്‍ത്തകരുടെ ഡല്‍ഹി യൂണിയന് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
Advertisement