കേരളത്തിലെ സിപിഎം അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന സി പി എം കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നതിനാൽ എകെജി ഭവന് സമീപം പൊലീസ് ശക്തമായ സുരക്ഷാവിന്യസം ഏർപ്പെടുത്തിയിരുന്നു.
Advertisement