അണ്ടര്‍17 ലോകകപ്പില്‍ ഇറാഖിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാര്. ഇംഗ്ലണ്ടിനു വേണ്ടി 59, 71 മിനിട്ടുകളില്‍ ഡാനിയേല്‍ ലോഡര്‍ രണ്ടു ഗോള്‍ നേടി. 11 ാം മിനിട്ടില്‍ ഏഞ്ചല്‍ ഗോമസും 57 ാം മിനിട്ടില്‍ എമിലി സ്മിത്ത് റോവും ഇംഗ്ലണ്ടിനായി ഓരോ ഗോള്‍ വീതം നേടി. ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ഒരു കളി ജയിച്ച ഇറാഖ് പ്രീക്വാര്‍ട്ടറിലെത്തി.
ഗ്രൂപ്പ് എഫിലെ നിര്‍ണായക മല്‍സരത്തില്‍ ചിലെ മെക്സിക്കൊയെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഗോളൊന്നും നേടിയില്ല. സമനിലയായെങ്കിലും മെ്സിക്കോ അവസാന പതിനാറില്‍ കടന്നു. രണ്ട് മല്‍സരം പരാജയപ്പെട്ട ചിലെ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു