സോളർ കേസിന്റെ തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങാൻ വൈകുന്നു.സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചുമതലയേറ്റെടുക്കാൻ വിമുഖത കാട്ടുന്നതാണ് പ്രതിസന്ധിക്ക് കാരണം. അതേസമയം ഡിജിപി ലോക്നാഥ് ബഹ്റ ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തിയതായും വിവരമുണ്ട്. ഉത്തരവിന്റെ കരട് മുഖ്യമന്ത്രി നേരിട്ട് പരിശോധിച്ചതായും രണ്ടു ദിവസത്തിനകം ഉത്തരവ് പുറത്തിറങ്ങുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് നൽകുന്ന സൂചന.
Advertisement