കെ.എസ്.ടി.എ. മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാവുമായ റഷീദ് കണിച്ചേരി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്ന അന്ത്യം. നാളെ രാവിലെ എട്ടുവരെ പാലക്കാട് കൊടുമ്പ് കാടാംകോട്ടെ വീട്ടിലും 11 വരെ സിപിഎം പുതുശേരി ഏരിയ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം മൃതദേഹം പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിന് കൈമാറും. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം നിതിന്‍ കണിച്ചേരി മകനാണ്. എം.ബി.രാജേഷ് എം.പി.യുടെ ഭാര്യാ പിതാവാണ്.
Advertisement