സോളര്‍ കേസോടെ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനരക്ഷായാത്രയെ വിലാപയാത്രയായെന്ന് ആക്ഷേപിച്ച ചെന്നിത്തലയ്ക്ക് കേരളമൊട്ടുക്കും നടന്ന് വിലപിക്കേണ്ട അവസ്ഥയാണുള്ളത്. പാര്‍ലമെന്റില്‍ സ്ഥിരമായി വായമൂടിക്കെട്ടി പ്രതിഷേധിച്ച കെ.സി വേണുഗോപാലിന് മുഖംമൂടിക്കെട്ടേണ്ട അവസ്ഥയായെന്നും അദ്ദേഹം ആലപ്പുഴയില്‍ പരിഹസിച്ചു.
Advertisement