കോഴിക്കോട് ബേപ്പൂരിനടുത്ത് ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. തീരസംരക്ഷണ സേനയുടെ രണ്ട് കപ്പലുകള്‍ സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദരും സഹായത്തിനെത്തിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ എഴുപത്തിരണ്ട് മണിക്കൂര്‍ തിരച്ചില്‍ തുടരണമെന്നാണ് ചട്ടം. ഇത് പ്രകാരം നാളെ ഉച്ചവരെ മാത്രമേ തീരസംരക്ഷണസേന തിരച്ചില്‍ നടത്തുകയുള്ളു.രണ്ട് പേരുടെ മൃതദേഹം ബോട്ടില്‍ കുടുങ്ങികിടക്കുന്നതായി കണ്ടെത്തിയിരുന്നെങ്കിലും ഒരാളുടെ മൃതദേഹം മാത്രമാണ് പുറത്തെടുക്കാനായത്.രക്ഷപ്പെട്ട രണ്ട് േപര് ഇന്നലെ രാത്രിയോടെ ബേപ്പൂരില്‍ നിന്നും നാട്ടിലേക്ക് മടങ്ങി.
Advertisement