ശബരിമലയിലെ സ്ത്രീപ്രവേശന ആവശ്യം വിശാലബെഞ്ചിന് വിടുന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന്് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തീരുമാനമെടുക്കുക. വിശാലബെഞ്ച് ഭരണഘടനാബെഞ്ച് ആയിരിക്കുമോയെന്നും വ്യക്തമാക്കും. പത്തിനും അന്‍പതിനുമിടയ്ക്ക് പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് മുന്‍പ് വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പരിശോധിക്കുമെന്നും, ഭരണഘടന നല്കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കുന്നുണ്ടെന്ന പരാതി പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.
Advertisement