സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്നിറങ്ങിയേക്കും. അന്വേഷിക്കേണ്ട വിഷയങ്ങളും ഉത്തരവിൽ വ്യക്തമാക്കും. ജുഡീഷ്യൽ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകഷ്ണൻ, ആര്യാടൻ മുഹമ്മദ് തുടങ്ങി പ്രമുഖ യു.ഡി.എഫ് നേതാക്കൾക്കെതിരെ അഴിമതിക്കും മാനഭംഗത്തിനും കേസെടുത്ത് അന്വേഷിക്കാനായിരുന്നു നിയമോപദേശം. ഡി.ജി.പി രാജേഷ് ദിവാന്റെ നേത്യത്വത്തിലാണ് പ്രത്യേകസംഘം രൂപീകരിക്കുന്നത്.
Advertisement