ഫിലിപ്പീന്‍സിനു സമീപം പസഫിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി. 15 പേരെ രക്ഷപെടുത്തി. ദുബായ് കമ്പനി ഉടമസ്ഥതയിലുള്ള എമറള്‍ഡ് സ്റ്റാര്‍ കപ്പലാണ് മുങ്ങിയത്. ഇന്തൊനീഷ്യയില്‍ നിന്ന് ചൈനയിലേക്കു പോകുംവഴി സമുദ്രത്തിലുണ്ടായ ചുഴലിക്കാറ്റാണ് അപകടത്തിന് കാരണമെന്ന് ജപ്പാന് തീരസംരക്ഷണ സേന അറിയിച്ചു.
26 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്നുരാവിലെ കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് സമീപത്തുകൂടി കടന്നുപോയിരുന്ന മൂന്ന് കപ്പലുകള്‍ എത്തിയാണ് 15 പേരെ രക്ഷപെടുത്തിയത്. രണ്ട് ബോട്ടുകളും മൂന്ന്് വിമാനങ്ങളും തിരച്ചില്‍ തുടരുകയാണെന്നും പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസമുണ്ടാക്കുന്നുവെന്നും ജപ്പാന് തീരസംരക്ഷണസേന അറിയിച്ചു.