ടി.പി.കേസുമായി ബന്ധപ്പെട്ട വി.ടി. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ലഘുവായി കാണാനാകില്ലെന്ന് കുമ്മനം രാജശേഖരന്. കൊല്ലിച്ചവര്‍ ഇപ്പോഴും പിടിയിലായിട്ടില്ല. വി.ടി. ബല്‍റാമിനെ ചോദ്യം ചെയ്യണം. ഇതിനായി ഡിജിപിക്ക് പരാതി നല്‍കുമെന്നും കുമ്മനം കോട്ടയത്ത് പറഞ്ഞു. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ലെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് തയാറാകാത്തത് സംശയകരമെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
Advertisement