കനത്തമഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമിന് സമീപം ഉരുള്‍പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. കക്കയം ഡാം കാണാനെത്തിയ വിനോദസഞ്ചാരികളും വൈദ്യുതി വകുപ്പിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും ജീവനക്കാരും ഡാം സൈറ്റിനകത്ത് കുടുങ്ങി. മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതാണ് കാരണം. കക്കയം വാലിയില്‍ നിര്‍മാണം പുരോഗമിക്കുന്ന വൈദ്യുതി നിലയത്തില്‍ വെള്ളംകയറി. മഴ കുറഞ്ഞതിന് ശേഷം മാത്രമേ ഡാം സൈറ്റിനകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ കഴിയൂവെന്ന് കെഎസ്ഇബി അറിയിച്ചു.
Advertisement