ഒഴിഞ്ഞുകിടക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകളിലേക്ക് പ്രവേശനം നടത്താന്‍ സുപ്രീംകോടതി അനുമതി നല്കി. രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്ന അഞ്ഞൂറ്റിമുപ്പത്തിമൂന്ന് സീറ്റുകളിലേക്ക് പത്ത് ദിവസത്തിനകം പ്രവേശനം നടത്തണമെന്ന് ജസ്റ്റിസ് എ.കെ.ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിദ്യാര്‍ഥികളുടെ ഭാവി അവരുടേതല്ലാത്ത കാരണങ്ങളാല്‍ നശിപ്പിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇളവ് തേടി കേരള ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്മെന്റ് ഫെഡറേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സീറ്റുകളിലേക്കുളള പ്രവേശനം സെപ്റ്റംബര്‍ പതിനാലിന് അവസാനിപ്പിച്ചിരുന്നു.
Advertisement