നിര്‍ണായക മല്‍സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. 12, 20, 62 മിനിട്ടുകളില്‍ ലയണല്‍ മെസി നേടിയ ഹാട്രിക് ഗോളുകളാണ് അര്‍ജന്റീനയെ ജയത്തിലെത്തിച്ചത്. ആദ്യ മിനിട്ടില്‍ തന്നെ ഗോളടിച്ച് ഇക്വഡോര്‍ അര്‍ജന്റീനയെ ഞെട്ടിച്ചിരുന്നു.
മറ്റ് മല്‍സരങ്ങളില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ ചിലെയെ തോല്‍പ്പിച്ചു. പെറു കൊളംബിയ മല്‍സരം ഓരോ ഗോള്‍ സമവനിലയിലവസാനിച്ചു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് യുറഗ്വായ് ബോളീവിയയേയും എതിരില്ലാത്ത ഒരു ഗോളിന് പാരഗ്വായ് വെനസ്വേലയേയും തോല്‍പ്പിച്ചു. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായ ചിലെ പ്ലേഓഫ് കളിച്ച് യോഗ്യ നേടണം.