പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ അനുപംഖേറിനെ നിയമിച്ചു. ഗജേന്ദ്ര ചൗഹാൻറെ നിയമനകാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിൻറെ തീരുമാനം. പുതിയ ചെയർമാനെ നിയമിച്ചതായുള്ള ഉത്തരവ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറി. അഞ്ഞൂറോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അനുപംഖേറിന് പത്മശ്രീ, പത്മഭൂഷൻ എന്നീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. അതേസമയം, നിലവിലെ ചെയർമാനായിരുന്ന ഗജേന്ദ്ര ചൗഹാനതിരെ നേരത്തെ വിദ്യാർഥി പ്രക്ഷോഭം ശക്തമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ചെയര്മാന് മതിയായ യോഗ്യതയില്ലെന്ന് ആരോപിച്ച് വിദ്യാർഥിസംഘടനകൾ നടത്തിയസമരം ദേശീയതലത്തിൽ ചർച്ചയായി. സെൻസർ ബോർഡ് അധ്യക്ഷസ്ഥാനം പ്രസൂൺ ജോഷിക്ക് നൽകിയതിന് പിന്നാലെയാണ്, കേന്ദ്രസർക്കാരിൻറെ പുതിയ തീരുമാനം.
Advertisement