അണ്ടര്‍-17 ലോകകപ്പിലെ ആവേശപ്പോരില്‍ മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഡിയാഗോ ലയണസിന്റെ ഇരട്ടഗോളില്‍ മെക്സിക്കോ തിരിച്ചെത്തിയെങ്കിലും ഇംഗ്ലണ്ടിനെ മറികടക്കാനായില്ല.
ഗ്രൂപ്പ് 'ഇ'യില്‍ നിന്ന് ഫ്രാന്‍സ് അവസാന പതിനാറിലേക്ക് മുന്നേറി. ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച്പട മറികടന്നത്. അമിന്‍ ഗൗറി രണ്ട് ഗോളുകള്‍ നേടി.
ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ ഹോണ്ടൂറാസ് ന്യൂ കാലിഡോണിയയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. കാര്‍ലോസ് മെഹിയയും പാട്രിക് പലേസിയോയും ഇരട്ടഗോളുകള്‍ നേടി.