വയനാട് തോല്പെട്ടി ചെക്പോസ്റ്റില്‍ രേഖകളില്ലാതെ കടത്തിയ 30 കിലോ സ്വര്‍ണാഭരണങ്ങള്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ബെംഗളുരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വന്ന സ്വകാര്യ ബസില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. ബെംഗളുരുവില്‍ താമസിക്കുന്ന ആറു രാജസ്ഥാന്കാര് പിടിയിലായി. കേരളത്തിലെ ജ്വല്ലറികളിലേക്ക് നികുതിവെട്ടിച്ചു കടത്തിയ സ്വര്‍ണമാണ് പിടിച്ചെടുത്തതെന്നു കരുതുന്നു. എക്സൈസ് ഇന്റലിജന്‍സിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ബസിലെ പരിശോധന.
Advertisement