പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനവാദങ്ങളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധിയുടെ രണ്ടാം ഘട്ട ഗുജറാത്ത് പര്യടനം. ഗുജറാത്ത് മോഡലിന്റെ ഇരകളായിരിക്കും ബി.ജെ.പിക്ക് വരുന്ന തിരഞ്ഞെടുപ്പിൽ ചുട്ട മറുപടി നൽകുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അഹമ്മദാബാദിലും ഖേഡ ജില്ലയിലെ ഖത് രജ്, ജിഭായ് പുര എന്നിവിടങ്ങളിലെയും റാലികളിൽ രാഹുൽ പങ്കെടുത്തു. നാന്ദിഡിലെ സർദാർ വല്ലഭായ് പട്ടേലിൻറ ജന്മസ്ഥലം സന്ദർശിച്ച രാഹുൽ ഗാന്ധി ഖേഡയിലെ ശാന്താറാം മന്ദിറിൽ പ്രാർഥന നടത്തി. ആനന്ദിലെയും വഡോധരയിലെയും വിവിധ പരിപാടികളിലും കോൺഗ്രസ് ഉപാധ്യക്ഷൻ പങ്കെടുക്കും.
Advertisement