സാമ്പത്തിക ശാസ്ത്രത്തിൽ ഇത്തവണത്തെ നൊബേൽ പുരസ്കാരം അമേരിക്കൻ വിദഗ്ധൻ റിച്ചാർഡ് എച്ച്. തെയ്ലെർ(72)ക്ക്. ബിഹേവിയറൽ ഇക്കണോമിക്സിലെ നിർണായക സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. 1945 സെപ്റ്റംബർ 12ന് ന്യൂജഴ്സിയിൽ ജനിച്ച തെയ്ലർ നിലവിൽ ഷിക്കാഗോ സർവകലാശാലയിലെ ബിഹേവിയറൽ സയൻസ് ആൻഡ് ഇക്കണോമിക്സ് വിഭാഗത്തില്‍ പ്രഫസറാണ്. ‘ദ് വിന്നേഴ്സ് കഴ്സ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഫുള്ളർ ആൻഡ് തെയ്ലർ എന്ന കമ്പനിയുടെ സ്ഥാപകനാണ്.
Advertisement