തലശേരി പാനൂരിലെ ആർഎസ്എസ് അക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഎം പ്രഖ്യാപിച്ച പ്രാദേശിക ഹർത്താൽ സമാധാനപരം. ഇന്നലത്തെ അക്രമങ്ങളില്‍ കണ്ടാലറിയാവുന്ന ആറ് ആര്.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുപ്പതോളംപേര്‍ക്കെതിരെ പാനൂര്‍ പൊലീസ് കേസെടുത്തു. സ്ഥലത്ത് തലശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ബസ് ഉള്‍പ്പെടെയുള്ള വാഹനഗതാഗതം തടസപ്പെട്ടിട്ടില്ല. ബി.ജെ.പി അക്രമങ്ങളില്‍ പ്രതിഷേധിച്ച് കടമ്പൂര് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലും പൂര്‍ണമാണ്. രാജീവ് ഗാന്ധി കള്‍ച്ചര്‍ സെന്റര്‍ ആക്രമിച്ചകേസില്‍ രണ്ടുപേരെ എടക്കാട് പൊലീസ് അറസ്റ്റുചെയ്തു. മേലൂര്‍ സ്വദേശികളായ സുമീഷ് സുരേന്ദ്രന്, പ്രതീഷ് ബാലന് എന്നിവരെയാണ് അറസ്റ്റുചെയ്തത്.