ഗ്രൂപ്പ് ഇ യില്‍ വെകിട്ട് അഞ്ചിന് ഗുവാഹത്തിയില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ന്യൂ കാലിഡോണിയ ഫ്രാന്‍സിനെ നേരിടും. രണ്ടാം മല്‍സരത്തില്‍ ഹോണ്ടുറാസിന് ജപ്പാനാണ് എതിരാളികള്‍.
കൊച്ചിയോളം മാത്രം വലിപ്പവും കൊച്ചിയോളം പോലും ജനസംഖ്യയുമില്ലാത്ത കുഞ്ഞന്‍ രാജ്യം. അതാണ് ന്യൂകാലിഡോണിയ. പോള്‍ ഫെനപ്പെ എന്ന മധ്യനിര ജനറലിനെ ചുറ്റിപ്പറ്റിയാണ് കോച്ച് ഡൊമിനിക് വക്കാല്‍ തന്ത്രങ്ങള്‍ മെനയുന്നത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത ന്യൂകാലിഡോണിയയില്‍ നിന്ന് ചടുല ഫുട്ബോളാണ് പ്രതീക്ഷിക്കുന്നത്.
ഗോളിനു വേണ്ടി കളിക്കുന്നവരാണ് ഫ്രാന്‍സുകാര്‍. പ്രതിരോധത്തില്‍ ജാഗ്രത പുലര്‍ത്തി അവസരം കിട്ടുമ്പോള്‍ ഗോള്‍ അടിക്കുക എന്നതാണ് കോച്ച് ലയണല്‍ റൗസലിന്റെ തന്ത്രം.
കഴിഞ്ഞ രണ്ടു തവണയും അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലിലെത്തിയ ടീമാണ് ഹോണ്ടുറാസ്. കോച്ച് ഹൊസെവയ ഡാരസ് തന്നെയാണ് ഇത്തവണയും ടീമിനോടൊപ്പം. മധ്യനിര പോലും ഗോളടിക്കുന്ന 4-2-3-1 ശൈലിയാണ് ഹോണ്ടുറാസ് പിന്തുടരുന്നത്. മൈതാനത്തെ മിന്നലാക്രമണത്തില്‍ പേര് കേട്ട ജപ്പാന് ഹോണ്ടുറാസിന് വെല്ലുവിളിയുയര്‍ത്തും. 2011 ലെ ക്വാട്ടര്‍ പ്രവേശനത്തിന്റെ നേട്ടം ഇവര്‍ക്ക് ഇത്തവണയെങ്കിലും മറികടന്നേ തീരൂ.