തിരുവനന്തപുരം പേയാട് കരമനയാറ്റിൽ കാണാതായ രണ്ട് വിദ്യാർഥികളുടേയും മൃതദേഹം കിട്ടി. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ പ്ളസ് ടു വിദ്യാർഥി സിദ്ധാർഥ്, പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ് കോളജ് വിദ്യാർഥി വിവേക് എന്നിവരുടെ മൃതദേഹമാണ് അപകടമുണ്ടായ അരുവിപ്പുറം കടവിന് സമീപത്ത് നിന്ന് രാവിലെ കണ്ടെടുത്തത്. ഇന്നലെ കുണ്ടമൺകടവിലുള്ള സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തശേഷം മൂന്നുമണിയോടെ കുളിക്കാനിറങ്ങുകയായിരുന്നു ഇരുവരും. രാത്രിവൈകിയും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
Advertisement