സൗദിയില്‍ രാജകൊട്ടാരത്തിനു സമീപമുണ്ടായ വെടിവയ്പില്‍ രണ്ടു സുരക്ഷാ ഭടന്മാര് കൊല്ലപ്പെട്ടു. ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തിന്റെ പടിഞ്ഞാറന്‍ ഗേറ്റിലേക്ക് നുഴഞ്ഞു കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ സുരക്ഷാസേന വധിച്ചു. സൗദി സ്വദേശിയായ മന്‍സോര്‍ അല്‍ അംറി എന്ന ഇരുപത്തിയെട്ട് വയസുകാരനാണ് ആക്രമണം നടത്തിയത്. തോക്കുകളും പെട്രോള്‍ ബോംബുകളുമായാണ് ഇയാള്‍ എത്തിയത്. സംഭവവുമായി ഭീകര സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Advertisement