രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ജയത്തോടെ തുടക്കം. സീസണിലെ ആദ്യമല്‍സരത്തില്‍ കേരളം ജാര്‍ഖണ്ഡിനെ 9 വിക്കറ്റിന് തോല്‍പ്പിച്ചു. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒരുദിനം ശേഷിക്കെയാണ് കേരളത്തിന്റെ ജയം. 33 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളത്തിന് ഒരു റണ്ണെടുത്ത ജലജ് സക്സേനയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഒന്നാമിന്നിങ്സില്‍ 202 റണ്‍സെടുത്ത ജാര്‍ഖണ്ഡ്, രണ്ടാമിന്നിങ്സില്‍ 89 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്സില്‍ 6 വിക്കറ്റും രണ്ടാമിന്നിങ്സില്‍ 5 വിക്കറ്റും വീഴ്ത്തിയ ജലജ് സക്സേനയാണ് മാന്‍ ഓഫ് ദി മാച്ച്. മല്‍സരത്തില്‍ കേരളത്തിന് 6 പോയിന്റ് ലഭിച്ചു.
Advertisement