മോദിസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ കമ്പനിയുടെ വരുമാനത്തിലെ അസ്വാഭാവികമായ വര്‍ധന അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. നോട്ട് അസാധുവാക്കലിന്റെ യഥാര്‍ഥ ഗുണഭോക്താവ് ആരാണെന്ന് ഇതോടെ വ്യക്തമായതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു. അമിത്ഷായുടെ മകന് ജയ് ഷായുടെ ടെംപിള്‍ എന്റര്‍ പ്രൈസസിന്റെ ആസ്തി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പതിനാറായിരം ഇരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നഷ്ടത്തിലായിരുന്ന കമ്പനിക്ക് അനധികൃതമായി വായ്പ ലഭിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു.
Advertisement