പ്രധാനമന്ത്രിയായ ശേഷം, ആദ്യമായി നരേന്ദ്രമോദി ജന്മനാട്ടിൽ. രാവിലെ വഡ്നഗറിലെത്തിയ മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയത്. വഡ്നഗറിൽ റോഡ് ഷോ നടത്തിയ മോദി, ജന്മനാട്ടിലെ മെഡിക്കൽ കോളേജ് ഉദഘാടനം ചെയ്യും. വഡ്നഗറിൽ നടക്കുന്ന റാലിയിലും സംസാരിക്കും. ആരവല്ലി ജില്ലയിൽ 1200കോടി മുതൽമുടക്കിൽ നിർമിക്കുന്ന ബുദ്ധ സമുച്ചയത്തിന് ശിലപാകും. ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ രണ്ടുദിവസത്തെ സന്ദർശനമാണ് മോദി നടത്തുന്നത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അദ്ദേഹം ഗുജറാത്തിലെത്തുന്നത്.
Advertisement